---
title: "മികച്ച ജൈവ കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട പി.എം വേണുവിന് ആദരം"
english_title: "Organic Farmer PM Venu Honored For Best Organic Farmer Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382625/ organic-farmer-pm-venu-honored-ulliyeri-balussery"
published_at: "2026-09-14T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa815f56fd6c_tyuuuuu.JPG"
keywords: ["PM Venu Ullur", "Ulliyeri Panchayat Organic Farmer", "DKTF Balussery"]
---

# മികച്ച ജൈവ കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട പി.എം വേണുവിന് ആദരം

> **Lead Summary:** ബാലുശ്ശേരി : മികച്ച ജൈവ കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ജൈവ കര്‍ഷകന്‍ പി.എം വേണുവിനെ ആദരിച്ചു. ഉള്ള്യേരി പഞ്ചായത്ത് ഏറ്റവും നല്ല ജൈവ കര്‍ഷകനായി തെരഞ്ഞെടുത്ത ഡികെടിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി ഉള്ളൂര്‍ പി.എം വേണുവിനെയാണ് നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചത്.

## Article Content

ബാലുശ്ശേരി : മികച്ച ജൈവ കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ജൈവ കര്‍ഷകന്‍ പി.എം വേണുവിനെ ആദരിച്ചു. ഉള്ള്യേരി പഞ്ചായത്ത് ഏറ്റവും നല്ല ജൈവ കര്‍ഷകനായി തെരഞ്ഞെടുത്ത ഡികെടിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി ഉള്ളൂര്‍ പി.എം വേണുവിനെയാണ് നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചത്.

കൂട്ടാലിട കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു ആദരിക്കല്‍ ചടങ്ങ്. ജില്ലാ പ്രസിഡന്റ് മനോജ് കുമാര്‍ പാലങ്ങാട് പൊന്നാട അണിയിച്ച് പി.എം വേണുവിനെ ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ശശിധരന്‍ മങ്ങര അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ജില്ലാ ഭാരവാഹികളായ എം.സി അനീഷ്, പി.പി ശ്രീധരന്‍, സി.എച്ച് ബാലന്‍, പി.സി ഷൈജു എന്നിവര്‍ സംസാരിച്ചു. ജൈവ കൃഷി രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയതിനാണ് ഉള്ള്യേരി പഞ്ചായത്ത് പി.എം വേണുവിനെ ഏറ്റവും നല്ല ജൈവ കര്‍ഷകനായി തെരഞ്ഞെടുത്തത്.

ഡികെടിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി എന്ന നിലയിലും കര്‍ഷകന്‍ എന്ന നിലയിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് നിയോജക മണ്ഡലം കമ്മിറ്റി ആദരവ് നല്‍കിയത്. പി.സി മോഹനന്‍ സ്വാഗതം പറഞ്ഞ കണ്‍വെന്‍ഷനില്‍ ബാബു ചേത്തക്കോട്ട് നന്ദിയും പറഞ്ഞു. നിരവധി പ്രവര്‍ത്തകരും കര്‍ഷകരും ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382625/ organic-farmer-pm-venu-honored-ulliyeri-balussery)